പിതാമനസ്സ്

669

ഉമിനീരിറക്കാൻ നിമിഷമില്ല.
ശ്വാസോച്ഛ്വാസത്തിനും സമയമില്ല.
ചോര നീരായി
ചാല് കീറിയെങ്കിലും
ഉപ്പ് രുചിയുള്ള സമ്പാദ്യം
പൊടിക്കണങ്ങൾ മാത്രം.!!

അടുക്കളത്തിണ്ടിൽ
ഉണ്ണേണ്ടതാകണമെങ്കിൽ,
മിച്ചം വെച്ചത് മാത്രം.
വിയർപ്പുകണങ്ങൾ
നിലംതൊടും മുമ്പ്
ആവിയാവുന്നു
കൊടുംചൂടിൽ.!!

അലിഞ്ഞില്ലാതാകുന്നു
കാലം കറങ്ങുമ്പോൾ.

പിതാമനസ്സെന്ന സാഗരത്തിൽ
മുത്തുകൾ പെറുക്കി
സ്വജീവിതം കിനാകാണുന്നവർ,
ആ തണലിൽ
നിശ്വാസമേറുമ്പോൾ
പിതാരഹിത ജീവിതം
സ്വപ്നം കാണുന്നു.!!

അതെ,
ഇന്നിൻ്റെ യുവത.!!