എന്റെ പൊൻ സ്വപ്നങ്ങൾക്കു ചിറകുവിരിച്ചുതന്ന
മധുരംമാം ഓർമകൾ എനിക്കായി പകുത്തുതന്ന
എൻ പ്രിയ ഭവനമാണെന്നും എൻ കലാലയം
ആദ്യാക്ഷരം മുതൽ ആന്ത്യാക്ഷരം വരെ
ഒരു പൂക്കുല പോലെ ഞാൻ പറിച്ചെടുത്തു
മഴവില്ലിൻ സപ്തനിറം പഠിച്ചെടുത്തു
സ്വപ്നങ്ങളിലെത്തുവാൻ ഒരു സ്വർണ്ണ രഥം പോലെ
കലാലയം എന്നെന്നും പ്രതീക്ഷ വാഹകരായി
ഗുരുവായി വന്നവർ പ്രതീക്ഷ തൻ മാലാഖമാരായി
ചിരിക്കുവാനതിലേറെ ചിന്തിക്കുവാനും യുക്തി
പകർന്ന പൂന്ദോട്ടമായി
കണ്ണുനീരറിയാതെ ഓർക്കുവാൻ കഴിയാതെ
അങ്കണത്തൊരു പനിനീറുള്ള എൻ കലാലയം മാറി
നാം നീ നമ്മളെന്നൊരു ഐക്യഗാഥയുടെ
മാഹാത്മ്യം എന്നെ പഠിപ്പിച്ചു തന്ന
അവൾ ഇവൾ അവരെന്ന ചിന്തക്കൊരു തടയായി
ഐക്യത്തിൻ പാർവ്വതം ഞാൻ പടുത്തുയർത്തിയ
എൻ സ്വപ്ന ഭവനത്തിനൊരായിരം സ്മരണകൾ.