ഭിന്നശേഷിക്കാർക്ക് സാക്ഷം സ്കോളർഷിപ്പ്

269
0

AICTE അംഗീകൃത സ്ഥാപനങ്ങളിൽ (ഗവ./എയിഡഡ്/പ്രൈവറ്റ്) സ്ഥാപനങ്ങളിൽ ടെക്നിക്കൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഭിന്നശേഷിക്കാർക്ക് ഓള്‍ ഇന്ത്യാ കൌണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) നൽകുന്ന സ്കോളർഷിപ്പാണിത്. പ്രതിവർഷം 50,000/- രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക. അർഹരായ എല്ലാ അപേക്ഷകർക്കും സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.

● 40%ത്തിൽ കൂടുതൽ ഭിന്നശേഷിയുണ്ടായിരിക്കണം.
● നിലവിൽ ടെക്നിക്കൽ ബിരുദം/ഡിപ്ലോമ കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്നവർക്കാണ് അപേക്ഷിക്കാനർഹത. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടിയ രണ്ടാം വർഷക്കാർക്കും അപേക്ഷിക്കാം.
● കുടുംബ വാർഷിക വരുമാനം 8 ലക്ഷത്തിൽ കവിയാൻ പാടില്ല.
● ബിരുദക്കാർക്ക് പരമാവധി നാല് വർഷത്തേക്കും (ലാറ്ററൽ എൻട്രിക്കാർക്ക് മൂന്ന് വർഷം) ഡിപ്ലോമക്കാർക്ക് മൂന്ന് വർഷത്തേക്കുമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത് (രണ്ട് വർഷത്തെ കോഴ്സാണെങ്കിൽ രണ്ട് വർഷം)
● സംസ്ഥാന/കേന്ദ്ര/AICTE സ്പോണ്‍സർ ചെയ്യുന്ന ഏതെങ്കിലും സ്കോളർഷിപ്പ് ലഭിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.
● നിലവിൽ സ്കോളർഷിപ്പ് ലഭിക്കുന്നവർ പ്രൊമോഷൻ സർട്ടിഫിക്കറ്റ് സബ്മിറ്റ് ചെയ്തു കൊണ്ട് റിന്യൂവൽ ചെയ്യേണ്ടതാണ്.

നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.scholarships.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *