നിയമപഠനത്തിന് ക്ലാറ്റ്

232
0

22 ദേശീയ നിയമ സര്‍വ്വകലാശാലകളടക്കം രാജ്യത്തെ പ്രമുഖ നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നാഷണല്‍ ലോ യൂണിവേഴ്സിറ്റി കണ്‍സോര്‍ഷ്യം നടത്തുന്ന ദേശീയ പ്രവേശന പരീക്ഷയാണ് കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (CLAT).

പ്രോഗ്രാമുകള്‍: ബിരുദതലത്തില്‍ BA LLB, BBA LLB, BSc LLB, B.Com LLB, BSW LLB എന്നീ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഓണേഴ്സ് പ്രോഗ്രാമുകളാണുള്ളത്. പിജി തലത്തില്‍ എല്‍.എല്‍.എം പ്രോഗ്രാമുമുണ്ട്.

അപേക്ഷാ ഫീ: 4000/- [SC,ST, ഭിന്നശേഷി, ബിപിഎല്‍ വിഭാഗക്കാര്‍ക്ക് 3500/-]

വിദ്യാഭ്യാസ യോഗ്യത:
● 5 Year Integrated LLB: 45% മാര്‍ക്കോടെയുള്ള പ്ലസ് ടു/ തത്തുല്യം [SC, ST, PwD വിഭാഗക്കാര്‍ക്ക് 40%]
● LLM: 50% മാര്‍ക്കോടെയുള്ള LLB [SC, ST, PwD വിഭാഗക്കാര്‍ക്ക് 45%]
അതേ വര്‍ഷം യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും ക്ലാറ്റിന് അപേക്ഷിക്കാം. ക്ലാറ്റ് എഴുതാന്‍ ഉയര്‍ന്ന പ്രായപരിധിയില്ല.

ദേശീയ നിയമ സ്ഥാപനങ്ങള്‍: കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (NUALS), ബെംഗളൂരു, ബോപാല്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ജോധ്പൂര്‍, റായ്പുര്‍, ഗാന്ധിനഗര്‍, ലഖ്നൌ, പഞ്ചാബ്, പട്ന, ഒഡിഷ, റാഞ്ചി, അസം, വിശാഖപട്ടണം, തൃച്ചി, മുംബൈ, നാഗ്പൂര്‍, ഔറംഗാബാദ്, ഷിംല, ജബല്‍പൂര്‍, ഹരിയാന എന്നിവിടങ്ങളിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റികള്‍

ദേശീയ സര്‍വ്വകലാശാലകളില്‍ മാത്രമല്ല, ക്ലാറ്റ് സ്കോര്‍ പരിഗണിച്ചു കൊണ്ട് പ്രവേശനം നടത്തുന്ന ദേശീയ പ്രാധാന്യമുള്ള മറ്റു സ്ഥാപനങ്ങളുമുണ്ട്.
● IIM Rohtak: 5 Year Integrated Program in Law
● National Forensic Sciences University: 5 Year Integrated Programs

മാത്രമല്ല, ഇന്ത്യന്‍ ആര്‍മിയുടെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ചിലേക്ക് നിയമ ബിരുദധാരികളെ നിയമിക്കുന്നത് ക്ലാറ്റ് പി.ജി സ്കോര്‍ അടിസ്ഥാനമാക്കിയാണ്.

പരീക്ഷ: 2 മണിക്കൂറാണ് പരീക്ഷാ സമയം. 120 ചോദ്യങ്ങള്‍. ഓരോ ചോദ്യങ്ങള്‍ക്കും ഒരു മാര്‍ക്ക് വീതം. ആകെ 120 മാര്‍ക്ക്. ഓരോ തെറ്റുത്തരങ്ങള്‍ക്കും 0.25 മാര്‍ക്ക് നെഗറ്റീവ് ഉണ്ടാകും.

സിലബസ്:
LLB: English Language, Current Affairs, Legal Reasoning, Logical Reasoning, Quantitative Techniques
LLM: Constitutional Law, Other areas of law such as Jurisprudence, Administrative Law, Law of Contract, Torts, Family Law, Criminal Law, Property Law, Company Law, Public International Law, Tax Law, Environmental Law, and Labour & Industrial Law

അപേക്ഷ സമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക: https://consortiumofnlus.ac.in/

Leave a Reply

Your email address will not be published. Required fields are marked *