സംസാരത്തിനിടയിൽ കൂട്ടുകാരൻ എന്നെപ്പറ്റി കൂടുതൽ അറിയാൻ വേണ്ടി ചോദിച്ചു:
ആരാണ് നിന്റെ പ്രിയപ്പെട്ട സുഹൃത്ത്?
ചിന്തിക്കാനുള്ള സമയമെടുക്കാതെ ഞാൻ പറഞ്ഞു: മരണമാണ് എന്റെ പ്രിയപ്പെട്ട സുഹൃത്ത്. അവനെപ്പറ്റി ഞാൻ എപ്പോഴും ഓർക്കും. നന്മയുടെ സുഗന്ധം പരത്താൻ അവന്ന് നന്നായി സാധിക്കും. ഞാൻ എന്തെങ്കിലും പിഴവ് ചെയ്തു പോയാൽ അവൻ വരുന്നതിനെപ്പറ്റി ഞാൻ ഓർക്കും.
അവന്റെ വരവ് മിക്കവാറും ഒരു സർപ്രൈസ് ആയിരിക്കും. രോഗം എന്ന ഒരു സൂചന നൽകിയില്ലെങ്കിൽ തീർച്ചയായും അതൊരു സർപ്രൈസ് ആയിരിക്കും.
നിങ്ങൾ ഇന്ന് എത്ര നന്മ ചെയ്തു ഞാൻ തിരിച്ചു ചോദിച്ചു?
“ഓർമ്മയില്ല” അവൻ പറഞ്ഞു.
എങ്കിൽ നിങ്ങളുടെ സുഹൃത്തിനെ പറ്റി നിങ്ങൾ ഓർക്കുന്നില്ല, നിങ്ങൾ അവനെ പറ്റി ഓർത്താൽ നിങ്ങളുടെ നന്മക്ക് ഭാരമേറും.
അവൻ വരുമ്പോൾ അവന്ന് ഒരു സമ്മാനപൊതി നൽകണമെന്നാണ് എന്റെ ആഗ്രഹം. നന്മയുടെ ഒരു വലിയ സമ്മാനപ്പൊതി. അതാണ് അവനിഷ്‌ടം.
നിങ്ങളുടെ സമ്മാന പൊതി എന്തായി?
???
????
❤️
Thanks for sharing. I read many of your blog posts, cool, your blog is very good.