ബയോടെക്നോളജി എന്ന ആധുനിക ശാസ്ത്ര പഠനശാഖയില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് GAT-B പരീക്ഷ മികച്ച അവസരമാണ് ഒരുക്കുന്നത്. പ്രസ്തുത പരീക്ഷയില്‍ യോഗ്യത നേടിയാല്‍ ആകര്‍ഷകമായ സ്റ്റൈപന്റോടുകൂടി രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പഠനം നടത്താവുന്നതാണ്.
എന്താണ് GAT-B?
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോടെക്നോളജിയുടെ (DBT) സഹായത്തോടെ ബയോടെക്നോളജിയിലും അനുബന്ധ മേഖലയിലും (Agricultural, Molecular Biology, Marine, Animal & Medical Biotechnology & Molecular & Human Genetics) പിജി പ്രോഗ്രാമുകള്‍ (MSc/MTech) നടത്തുന്ന സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന അഖിലേന്ത്യാ പരീക്ഷയാണ് Graduate Aptitude Test – Biotechnology (GAT-B). നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് (NTA) GAT-B പരീക്ഷ നടത്തുന്നത്.
IIT, JNU, സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍, കേരള കാര്‍ഷിക സര്‍വകലാശാല, കുസാറ്റ് തുടങ്ങി രാജ്യത്തെ 63ഓളം സ്ഥാപനങ്ങളിലേക്ക് GAT-B സ്കോര്‍ പരിഗണിച്ചുവരുന്നു. ഈ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന വിദ്യാഭ്യാസ യോഗ്യതകളില്‍ ഏതെങ്കിലും ഒന്നുണ്ടെങ്കില്‍ ഈ പരീക്ഷ എഴുതാവുന്നതാണ്. ബയോടെക്നോളജിയില്‍ മാത്രമല്ല, സയന്‍സ്, എഞ്ചിനീയറിംഗ്, മെഡിക്കല്‍, ഫാര്‍മസി, വെറ്ററിനറി മേഖലയില്‍ ബിരുദമുള്ളവര്‍ക്കും GAT-B ക്ക് അപേക്ഷിക്കാം.
GAT-B സ്കോര്‍ പരിഗണിക്കുന്ന ചില പ്രധാനപ്പെട്ട സ്ഥാപനങ്ങളും അവ ഓഫര്‍ ചെയ്യുന്ന കോഴ്സുകളും താഴെക്കൊടുക്കുന്നു:
Institutions | Course |
IIT Indore | M.Sc. Biotechnology |
Jawaharlal Nehru University (JNU) | M.Sc. BiotechnologyM.Sc. Computational and Integrative Sciences |
Institute of Advanced Research | M.Sc. Biotechnology |
University of Hyderabad | M.Sc. Biotechnology |
Jamia Milia Islamia, New Delhi | M.Sc. Biotechnology |
Delhi University | M.Sc. Plant Molecular Biology & Biotechnology |
CUSAT | M.Tech Marine Biotechnology |
Kerala Agricultural University | M.Sc. Molecular Biology and Biotechnology |
Tezpur University Assam | M.Sc. Molecular Biology and Biotechnology |
Pondicherry University | M.Tech Computational Biology |
Goa University | M.Sc. Marine Biotechnology |
NITTE, Karnataka | M.Sc. Marine Biotechnology |
Banarus Hindu University (BHU) | M.Sc. Molecular and Human Genetics |
Osmania University, Telangana | M.Sc. Molecular and Human Genetics |
Savitribai Phule Pune University, Maharashtra | M.Sc. Biotechnology M.Sc. Bioinformatics |
Nanaji Deshmukh Veterinary Science University, Jabalpur, M.P | M.Sc. (Animal Biotechnology) |
National Institute of Technology Durgapur | MSc Life Science |
Cotton University, Guwahati | M.Sc in Molecular Biology and Biotechnology |
Gujarat Technological University, Gujarat | M.Sc. Industrial Biotechnology |
Jamia Hamdard University | M.Tech. Biotechnology |
Nanaji Deshmukh Veterinary Science University, Jabalpur | M.V.Sc. (Veterinary Biotechnology) |
പ്രവേശനം നേടുന്നവര്‍ക്ക് താഴെപ്പറയുന്ന നിരക്കില്‍ പ്രതിമാസ സ്റ്റൈപന്റ് ലഭിക്കും:
● M.Sc. Biotechnology & Allied Areas – Rs.5000/- per month
● M.Sc. Agricultural Biotechnology – Rs.7500/- per month
● M.Tech. / M.V.Sc. programmes – Rs.12000/- per month
പരീക്ഷ: രണ്ട് സെക്ഷനുകളിലായി 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയായിരിക്കും.
❖ സെക്ഷന്‍ A: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നിവയിൽനിന്ന് പ്ലസ് ടു നിലവാരമുള്ള ഒരുമാർക്ക് വീതമുള്ള 60 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഉത്തരം തെറ്റിയാല്‍ അര മാര്‍ക്ക് വീതം നഷ്ടമാകും.
❖ സെക്ഷന്‍ B: ബയോളജി, ലൈഫ് സയൻസസ്, ബയോടെക്നോളജി, അനുബന്ധ മേഖലകൾ എന്നിവയിൽനിന്ന് ബിരുദനിലവാരമുള്ള മൂന്നുമാർക്ക് വീതമുള്ള 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. 60 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാല്‍ മതി. ഉത്തരം തെറ്റിയാൽ ഒരുമാർക്ക് നഷ്ടപ്പെടും.
യോഗ്യത നിര്‍ണ്ണയിക്കുക മാത്രമാണ് പരീക്ഷയുടെ ലക്ഷ്യം. GAT-Bയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനായി ഓരോ സ്ഥാപനവും വെവ്വേറെ തന്നെ വിജ്ഞാപനം പുറപ്പെടുവിക്കും. ഓരോ സ്ഥാപനങ്ങളിലേക്കും വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിശദാംശങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും https://dbt.nta.ac.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക