പാർട്ടി, ലോകത്ത് കിട്ടാവുന്നതിൽ ഏറ്റവും മുന്തിയ ലഹരി
ഒരു ജനതയെ ഒന്നടങ്കം മത്തു പിടിപ്പിക്കാൻ അതൊന്നു മതി
നൈമിഷികമല്ല ആയുസ്സ് തീരും വരെ
ഒരുത്തൻ്റെയല്ല ഒരു ജനതതിയുടെ ആയുസ്സ്
തലമുറകൾ കൈമാറുന്ന ലഹരി
പൈതൃക ലഹരി
എല്ലാം മറപ്പിക്കുന്ന ലഹരി
അടിമകൾ എന്നും അടിമകൾ
ഉടമകൾ എന്നും ഉടമകൾ
വ്യവസ്ഥാപിത ചൂഷണ ലഹരി
സഹിക്കുന്നവന് സഹിക്കാനുള്ള ലഹരി
സുഖിക്കുന്നവന് സുഖിക്കാനുള്ള ലഹരി
സഹിക്കുന്നവൻ എല്ലാം മറന്ന്
സുഖിക്കുന്നവന് ജയ് വിളിക്കുന്ന ലഹരി
സുഖിക്കുന്നവനു നുഖം ആഴ്ത്താൻ
സഹിക്കുന്നവൻ ചുമൽ നൽകുന്ന ലഹരി
സുഖിക്കുന്നവന് ഭരണകർത്താക്കളെന്നും
സഹിക്കുന്നവന് ഭരണീയരെന്നും വിളിപ്പേര് നൽകും ലഹരി
“പൊതു”. എന്ന രണ്ടക്ഷരം സുഖിക്കുന്നവൻ്റെ വീട്ടുപേരും
“സ്വകാര്യം “. എന്ന മൂന്നക്ഷരം സഹിക്കുന്നവൻ്റെ വീട്ടും പേരുമാക്കിയ ലഹരി
മാർക്കറ്റിലെ മുന്തിയ വിഭവങ്ങൾ സുഖിക്കുന്നവനും
രണ്ടാം തരം സഹിക്കുന്നവനുമാക്കുന്ന ലഹരി
ഫൈവ് സ്റ്റാറുകാരെന്നും തട്ടുകടക്കാരെന്നും രണ്ട് തരം പൗരൻമാരെ സൃഷ്ട്ടിച്ച ലഹരി
എണ്ണായിരം രൂപക്ക് 14 മണിക്കൂർ വിശ്രമമില്ലാത്ത പണിക്കാരെയും
ലക്ഷം രൂപക്ക് 8 മണിക്കൂർ സമയം കളയാനൊരു പണിയും
ഏമാൻമാർക്ക് സംഘടന യുള്ള സംരക്ഷണ പണിയും
ഏളിയൻ മാർക്ക് മുതലാളിമാരുടെ ശകാരപ്പണിയും
ഉച്ച നീചത്തങ്ങളുടെ കൊടുമുടിയിൽ കൊടി നാട്ടി
ഉച്ഛിഷ്ട്ടം തിന്നുന്നവനെ ലഹരി പറയിക്കും
സമത്വം, സ്നേഹം, സാഹോദര്യം.
വിപ്ലവ നേതാക്കൾ
വിമാനത്തിൽ ചുറ്റുമ്പോൾ
വിദൂഷകൻമാർ കൈ കൊട്ടി ചിരിക്കുന്നു.
