സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ നഴ്സിംഗ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2024 ജൂണ്‍ 15 വരെ അപേക്ഷിക്കാം. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കേണ്ടതാണ്. പ്രോസ്പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കോഴ്സുകള്‍
• B.Sc നഴ്സിംഗ്
• B.Sc എം.എൽ.റ്റി
• B.Sc പെർഫ്യൂഷൻ ടെക്നോളജി
• B.Sc ഒപ്റ്റോമെട്രി
• ബാച്ച്ലര് ഓഫ് ഫിസിയോ തെറാപ്പി (BPT)
• ബാച്ച്ലര് ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (BASLP)
• ബാച്ച്ലര് ഓഫ് കാര്‍ഡിയോ വാസ്കുലാര്‍ ടെക്നോളജി (BCVT)
• B.Sc ഡയാലിസിസ് ടെക്നോളജി
• B.Sc. ഒക്യുപേഷണൽ തെറാപ്പി
• B.Sc മെഡിക്കൽ ഇമേജിംഗ് ടെക്നോളജി
• B.Sc റേഡിയോതെറാപ്പി ടെക്നോളജി
• B.Sc. ന്യൂറോ ടെക്നോളജി
എന്നീ കോഴ്സുകളാണ് ലഭ്യമായുള്ളത്.
വിദ്യാഭ്യാസ യോഗ്യത
കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കണ്ടറി (plus two) പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിച്ചവർ പ്രവേശനത്തിന് അർഹരാണ്. ബി.എ.എസ്സ്.എൽ.പി കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി എന്നിവയോടൊപ്പം ബയോളജി/ മാത്തമറ്റിക്സ്/ കമ്പ്യൂട്ടർ സയൻസ്/ സ്റ്റാറ്റിസ്റ്റിക്സ്/ ഇലക്ട്രോണിക്സ്/ സൈക്കോളജി എന്നിവയിലൊന്ന് പഠിച്ചാല്‍ മതി. കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.
വയസ്സ്
അപേക്ഷാർത്ഥികൾ 2024 ഡിസംബർ 31 ന് 17 വയസ് പൂർത്തീകരിച്ചിരിക്കണം. B.Sc നഴ്സിംഗ് കോഴ്സിനുള്ള ഉയർന്ന പ്രായപരിധി 35 വയസ്സാണ്.
അപേക്ഷ
എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി 2024 ജൂൺ 15 വരെയാണ്.
ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ് അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ 2024 മേയ് 17 മുതൽ 2024 ജൂൺ 12 വരെ ഒടുക്കാവുന്നതാണ്.
അപേക്ഷകർ ഔദ്യോഗിക വെബ് സൈറ്റ് www.lbscentre.kerala.gov.in സന്ദർശിക്കണം. വെബ് സൈറ്റിലെ Various Allotments എന്ന സൂചകത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിലെ Centralised Allotments എന്ന ശീർഷകത്തിനു താഴെ കാണുന്ന “Professional Degree in Nursing and Paramedical Streams-2024”, എന്ന സൂചകത്തിൽ അപേക്ഷ പൂർത്തിയാക്കാം
പ്രവേശനം
യോഗ്യതാപരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ അവസാനവർഷ പരീക്ഷയുടെ മാർക്കുകള്‍ മൊത്തമായി പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. റാങ്ക് ലിസ്റ്റിൽ സ്ഥാനം പിടിക്കുന്ന അപേക്ഷകർക്ക് മാത്രമേ കോഴ്സ്/കോളേജ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. ഓപ്ഷൻ രജിസ്റ്റർ ചെയ്യേണ്ട സമയപരിധി വെബ്സൈറ്റിലും പത്രമാധ്യമങ്ങളിലൂടെയും പ്രസിദ്ധപ്പെടുത്തുന്നതാണ്. കോളേജുകൾ, കോഴ്സുകൾ എന്നിവയെ പറ്റിയുള്ള വിശദ വിവരങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക, Helpline no: 0471 2560363,2560364 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം
Iam very interested to study bsc nursing