ശ്രേഷ്‌ഠമായ ആരാധനാ കർമം

273
1

ഇസ്‌ലാം പഠിപ്പിച്ച പ്രധാനപ്പെട്ട ഒരു ആരാധാനാ കർമമാണ്‌ നമസ്‌കാരം. ഇഹലോക ജീവിതം കഴിഞ്ഞ് പാരത്രിക ലോകത്ത് ആദ്യമായി ഒരു മനുഷ്യനോട് ചോദ്യം ചെയ്യപ്പെടുന്ന ഒരു കർമ്മമാണ് നമസകാരം. ഒരു വിശ്വാസി എന്ന നിലയിൽ നാം നമ്മുടെ ഐഹിക ജീവിതത്തിൽ എല്ലാ പ്രതിസന്ധിയിലും മുറുകെ പിടിക്കേണ്ടതാണ് ഈ ആരാധനാ കർമം.

നമ്മുടെ നമസ്കാരങ്ങൾ നാളെ നമുക്ക് തുണയാകുന്ന, രക്ഷയാകുന്ന തരത്തിലാണോ നാം നിർവഹിക്കുന്നതെന്ന കാര്യം നമ്മെ എപ്പോഴും അലട്ടേണ്ടതുണ്ട്. ലോകരക്ഷിതാവായ നാഥൻ നമ്മെ ഖുർആനിലൂടെ ഓർമ്മപ്പെടുത്തുന്നു . “എന്നാൽ നമസ്കാരക്കാർക്ക് നാശം, അതായത് തങ്ങളുടെ നമസ്ക്കാരത്തെക്കുറിച്ച് അശ്രദ്ധരായുള്ളവർക്ക്”. അശ്രദ്ധയാർന്ന നമസ്‌കാരം അല്ലാഹുവിൽ സ്വീകാര്യമല്ല എന്ന് ഈ ആയത്തുകളിൽ നിന്ന് മനസ്സിലാക്കാം.

പണ്ഡിതനായ ഹാത്വിമുൽ അസ്വമ്മിനോട് ഒരിക്കൽ ഒരാൾ ചോദിച്ചു താങ്കൾ എപ്രകാരമാണ് നമസ്കരിക്കുക? അദ്ദേഹം പറയുകയുണ്ടായി: “നമസ്കരിക്കാൻ സമയമായാൽ ഞാൻ വുദൂഅ് എടുത്തു നമസ്കരിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് ചെന്ന് നിൽക്കും. പിന്നീട് നമസ്കരിക്കാൻ തയ്യാറായി ഒന്ന് ഒരുങ്ങി നിൽക്കും. പിന്നീട് എന്റെ മുൻപിലേക്ക് മനസ്സിൽ ഞാൻ കഅബയെ കൊണ്ടു വരും. ഞാൻ നിൽക്കുന്നത് സിറാത്തിലാണ് എന്നും, എന്റെ വലതുവശത്തു സ്വർഗ്ഗവും ഇടതു വശത്ത് നരകം ആണെന്നും സങ്കൽപിക്കും. ഈ നമസ്കാരാനന്തരം എന്നെ പിടിക്കാൻ മലക്കുൽ മൗത്ത് എന്റെ പിറകിൽ ഉണ്ടെന്നും ഞാൻ കരുതും. ഇങ്ങനെ ഭയത്തോടും പ്രതീക്ഷയോടും ഞാൻ നമസ്ക്കരിക്കും”.

ഏറ്റവും ശ്രേഷ്‌ഠ ആരാധനാ കർമമായി പഠിപ്പിക്കപ്പെട്ട നമസ്‌കാരം അതിന്റെ ഗൗരവത്തിൽ അനുഷ്‌ഠിക്കാൻ നമ്മൾ പരിശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

One thought on “ശ്രേഷ്‌ഠമായ ആരാധനാ കർമം

  1. Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.