പറന്നുയരും മുമ്പേ

287

കളങ്കമറ്റാത്ത ആ ഹൃദയം
അയാളുടെ വിരലിനെ വിശ്വസിച്ചു
അറിഞ്ഞില്ല,
നാളെ നഗരക്കാനയിൽ ചീർത്തു പൊന്തുമെന്ന് ;
അറിഞ്ഞില്ല,
ഇര തേടി അലയും വെറിമൂത്തു നടക്കും
കാമപ്പുലിയാണയാളെന്ന്.!

കീറിപ്പറിഞ്ഞ മേനിക്കു മേൽകുമേൽ
ഉയിർ ചീന്തിയെറിഞ്ഞിട്ടും
വീഥിയിൽ ഇടറുന്ന നിലവിളി ആരും കേട്ടില്ല?!

കുഞ്ഞേ,
ചാരമായ നിൻ ആശകളോർത്ത്
അന്തരാളങ്ങൾ വേവുന്നു.
പറന്നുയരാൻ എത്ര മേൽ
കൊതിച്ചു കാണും നിൻ മനം ?

ഭാഗ്യം,
നീതിദേവത കാത്തതിന്,
തൂക്കുകയറാൽ ആ വൈകൃത പിശാചിനെ ഞെരിക്കുമല്ലോ!

നിന്നാത്മാവിനെ നെഞ്ചോടു ചേർക്കുന്നു,
പിഞ്ചു കുഞ്ഞേ….!