ഉമ്മ!
ചെറുപ്പത്തിൽ നമുക്കുമ്മതന്നു വളർത്തി
വലുതായപ്പോൾ
ചേർത്തു നിർത്തി
വീണ്ടും ഉമ്മ ഉമ്മ തന്നു..
ഉമ്മ!
പകരം വെക്കാൻ
മറ്റൊരു വാക്കുമില്ലാത്ത വാക്ക് !
താരതമ്യത്തെ അപ്രസക്തമാക്കുന്ന ആർദ്രമായ വാക്ക് !
ഉമ്മ!
സ്വന്തം ഉമ്മയായാലും
ജീവിത പങ്കാളിയുടെ ഉമ്മയായാലും
ഉമ്മ ഉമ്മ തന്നെയാണ്..
സംരക്ഷണം,
സാന്ത്വനം,
സ്നേഹം,
സത്യം…
പര്യായപദങ്ങൾ ഏറെയുള്ളവൾ ഉമ്മ!