വാടാത്ത ഒലീവ് മരങ്ങൾ

172148

വേനൽച്ചൂടിൽ തളരുന്ന ചെടികൾക്ക്
മേലേ പടരുന്ന പരദേശിക്കളകൾ
കളകളാൽ മൂടിയ വിളനിലമാകെ,
വിളയേത് കളയേത് തിരയുന്നെല്ലാരും.

ഇനിവരും കാലത്ത് വറുതിയുടെ നേരത്ത്,
മദ്ധ്യധരണ്യാഴി വന്ധ്യയായ് തീർന്നിട്ട്,
മേഘങ്ങളെപ്പോലും കാണാതെ മാനത്ത്.
ജോർദാൻ നദി മരുപ്പച്ചയായ് മാറീട്ട്
പരദേശിക്കളകളും പരാദസസ്യങ്ങളും
കുലം മുടിഞ്ഞെങ്ങും കരിയും വരൾച്ചയിൽ.

അർദ്രമാം ഗതകാലയോർമ്മയിൽ വേരൂന്നി,
വർഷപ്പുലരിതൻ ആശയിൽ ഇലയേന്തി.
മരുഭൂവിൽ ഒറ്റയാനായി നിൽക്കുന്നൊരാ
കുള്ളൻ മരത്തിന്ന് പേരെന്ത് ചൊല്ല് നീ.

തീച്ചൂടിൽ കരിയാത്ത വിശ്വാസത്തിന്നു പേർ
ഒലീവെന്നോർത്ത് പറഞ്ഞൂ മുസാഫിർ.
ശേഷം മുസാഫിർ കുശുകുശുത്തിങ്ങനെ
ഭരമേൽപിക്കുന്നവർക്കവൻ മതിയെന്നും
ഭരമേൽപിക്കുന്നവർക്കവൻ മതിയെന്നും’