കരിയില

332

പാതിരാ സൂര്യൻ നിദ്രയിൽ ആണ്ടപ്പോൾ
ശോഭിച്ച ദളമോ ശോകിച്ചു പോയി..,
ചില്ലിട്ട കോപ്പകൾ പൊട്ടി ത്തെറിക്കും
ലാഘവത്തിൽ നീ കൊഴിഞ്ഞു പോയീ..

ഇന്നലകൾ നിന്നെ വളർത്തി വിടർത്തി
നിന്നിൽ പരിമളം ചേർത്തു പിടിച്ചു
കൂട്ടുകാർ നിന്നിൽ വിരുന്നിനുമെത്തി
മധുവിനാൽ നുകർന്നു നീ അവരെ പറത്തി,

ഇന്നിതാ നീ പാടെ വാടി തളർന്നു
നിന്നിലെ പരിമളം എവിടെയോ മാഞ്ഞു
ദളങ്ങളോ നിന്നിൽ ഇതളറ്റു വീണു
പ്രഭാതം നിന്നേ പാടെ തകർത്തു,

ഹേ ഇതളറ്റ പുഷ്പമേ…
നീ സ്വയം മരിച്ചു പോയോ…?
അതോ.. പ്രഭാതം നിന്നേ പിഴുതെറിഞ്ഞോ?
നിൻ ദളങ്ങളോ മണ്ണിൽ ലയിച്ചു ചേർന്നോ..