കര കാണാത്ത കടൽ
കാണാൻ പോയ മൂന്ന്
കളിക്കൂട്ടുകാർ ഉണ്ടായിരുന്നു…
ഒരാൾ കടലിലിറങ്ങാതെ
കരയിൽ കൈകെട്ടി
നോക്കി നിന്നു.
മറ്റൊരാൾ കടലിലിറങ്ങി
കാൽ നനച്ചു
കയറിനിന്നു.
മൂന്നാമൻ കടലിലിറങ്ങി
വേണ്ടുവോളം
ആസ്വദിച്ചു,
ആനന്ദിച്ചു,
മതിവരുവോളം
മനസ്സിനെ കുളിരണിയിച്ചു.
കഴിഞ്ഞു പോയ
റമദാനും കടൽ പോലെ
നന്മകളാൽ
വിശാലമായിരുന്നു….
ആലോചിക്കുക..!
നാം സ്വയം ചോദിക്കുക..
എങ്ങനെയായിരുന്നു ഞാൻ..??
കൂടെ നേരുന്നു.. നന്മയുടെ ഈദ് ആശംസകൾ..