സ്കൂളിലെ ലഞ്ച് ടൈം .കുട്ടികളെല്ലാം ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിലാണ്. അന്ന് എന്റെ ഡ്യൂട്ടിയായിരുന്നു. ഓരോ ക്ലാസിനു മുന്നിലൂടെയും ഞാൻ വെറുത നടന്നു .എന്റെ ക്ലാസിനു മുന്നിലെത്തിയപ്പോൾ കനത്ത നിശബ്ദത. ഭക്ഷണം കഴിക്കുമ്പോഴുള്ള മര്യാദകളെ കുറിച്ചും, ഭക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, അത് അനാവശ്യമായി കളഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ചും ഞാനവർക്കു പറഞ്ഞു കൊടുത്തിട്ടുണ്ട്. എല്ലാരും ഭക്ഷണം കഴിക്കുകയാണ് ഒരാളൊഴികെ മിസ്ഫ…..
ഞാനവളുടെ അരികിലേക്ക് ചെന്നു എന്നെ കണ്ടപ്പോൾ അവളുടെ ചോറ്റ് പാത്രം ഡസ്കിൽ വെച്ച് അവൾ അതിലേക്ക് കമിഴ്ന്നു കിടന്നു.
“എന്താ മിസ്ഫ ക്കുട്ടിചോറ് തിന്നാത്തത്?
അവൾ ഒന്നും പറഞ്ഞില്ല.
“ചോറ്റ് പാത്രം തുറക്കാൻ കിട്ടുന്നില്ലേ.. ” അവൾ ഒന്നുംപറയുന്നില്ല
” നിങ്ങളെന്താ മിസ്ഫയോട് ഒന്നും മിണ്ടാത്തത്?
ഞാൻ അവളുടെ കൂട്ടുകാരികളോട് ചോദിച്ചു.
“സർ…..അവൾ കുറച്ച് ദിവസമായി ഇങ്ങനെയാണ്… ഞങ്ങളോടൊന്നും മിണ്ടൂല.. ഞങ്ങളോടൊപ്പം കൂടൂല…..
ഞാൻ മിസ്ഫയുടെ ചോറ്റ് പാത്രം ബലമായി പിടിച്ചുവാങ്ങി അത് തുറന്നു .അസഹനീയമായ ഒരു മണം. പഴകിയ ചോറിനുമുകളിൽ എന്തോ ഒരു കൊഴുത്ത ദ്രാവകം ഒഴിച്ചപോലെ….
മിസ്ഫ കുറച്ച് ദിവസമായി ഇങ്ങനെയായിരുന്നു. അവളുടെ ക്ലാസ് ടീച്ചറായിട്ടു പോലും ഞാനത് ശ്രദ്ധിച്ചില്ല. അവളുടെ കൂട്ടുകാരികളോട് പോലും അവൾ ഒന്നും പറഞ്ഞില്ല. അവരുടെ മുന്നിൽ വെച്ച് അവൾ ആ ചോറ്റ് പാത്രം തുറന്നില്ല .മിസ്ഫ അവൾ അന്ന്എന്നോട് എല്ലാം പറഞ്ഞു. അവളുടെ ഉമ്മ രോഗിയാണ് അവളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വീട്ടുജോലിക്കാരിയാണ്. അവൾ സ്കൂളിൽ വരുന്നത് ബിസിനസ് കാരനായ അവളുടെ പപ്പയുടെ കൂടെ കാറിലാണ്. അവൾക്ക് മുന്തിയ ബാഗും ഡ്രസും ചെരിപ്പും ആഭരണങ്ങളും ഒക്കെയുണ്ട് .പക്ഷെ …… ഉമ്മ രോഗിയാണ്.
“മിസ്ഫ ഇവിടെ വാ.. “
പിറ്റേ ദിവസം ക്ലാസിലെത്തിയപ്പോൾ ഞാൻ ആദ്യം വിളിച്ചത്
മിസ്ഫയെയാണ്.. അല്ലേലും മിസ് ഫസക്കെന്നെ ഇഷ്ടമാണ്. കുറച്ച് ദിവസമായി അവളുടെ ചോറ്റ് പാത്രം തുറന്നുകൊടുക്കുന്നത് ഞാനാണ്. അതിലെ പഴയ ചോറ് മാറ്റി അവളുടെ കുഞ്ഞ് വയർ നിറയാൻ വേണ്ട അൽപം ഭക്ഷണം ഞാൻ എന്നും കരുതാറുണ്ട്. “നീ ഇന്നലെ സാറ് പറഞ്ഞ കാര്യങ്ങൾ ചെയ്തോ….. “
“ഊം.. “
അവൾ ചിരിച്ചു.അവൾ ഇന്നലെ അവളുടെ രോഗിയായ ഉമ്മയുടെ കവിളിൽ ഒരു മുത്തം കൊടുത്തു. “പിന്നേ ..നീ നിന്റെ ഉമ്മാക്ക് എന്താണ് തിന്നാൻ കൊടുത്തത്?”
“ഇന്നലെ ഉച്ചക്ക് എന്റെ ചോറ്റുപാത്രത്തിലുണ്ടായിരുന്ന കടുമാങ്ങ ഞാൻ കഴിക്കാതെ ഞാൻ എടുത്ത വെച്ചു.അത് ഞാനെന്റെ ഉമ്മാക്ക് കടിക്കാൻ കൊടുത്തു “
” പിന്നെ സാറേ …
അവളറിയാതെ ഞാനും എന്റെ കണ്ണീർ തുടച്ചു .”എന്റുമ്മ കരയുന്നതു മാത്രേ ഞാൻ കാണാറുള്ളൂ…പക്ഷെ..ന്നലെ എന്റുമ്മ ചിരിക്കുന്നത് ഞാൻ കണ്ടു “
ഇതും പറഞ്ഞ് മിസ് ഫ ചിരിച്ചു. ഞാനും…
Your article helped me a lot, is there any more related content? Thanks!
Your article helped me a lot, is there any more related content? Thanks!