അതിഥി മടങ്ങുകയാണ്

146
0

വിരുന്നു വന്ന അതിഥിക്ക് പോവാൻ സമയമായിരിക്കുന്നു.

വിട പറയും മുൻപ് വില പിടിപ്പുള്ള ഒരു സമ്മാനം കൂടെ നൽകിയാണ് മടങ്ങുന്നത്.

അതെ,

ആത്മവിശുദ്ധിയുടെ ചൈതന്യവുമായി കടന്നുവന്ന ഒരു റമദാൻ കൂടെ പരിസമാപ്തിയാവുകയാണ്. ശരീരത്തിന് നൽകുന്ന ഭക്ഷണം ആത്മാവിനെ പരിപോഷിപ്പിച്ചിരുന്ന മാസം. ചെയ്യുന്ന ഓരോ കർമത്തിനും പതിന്മടങ് പ്രതിഫലം. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ ഒരേപോലെ പ്രാർത്ഥന നിർഭരരായ, നാഥനിലേക്ക് മടങ്ങിചെല്ലണമെന്ന ബോധത്തോടെ അവന്റെ പ്രീതി ആഗ്രഹിച്ചു കൊണ്ട് ആരാധനകളിലും ദാനധർമങ്ങളിലും മുഴുകിയിരുന്ന സമയം.

ആയുസ്സിൽ ഒരു റമദാൻ കൂടെ സാക്ഷിയാവൻ കഴിയുക എന്നത് ഓരോ വിശ്വസിയെ സംബന്ധിച്ചും ലഭിക്കുന്ന സുവർണാവസരമാണ്. ചെയ്തു പോയ തിന്മകളെ മായ്ച്ചുകളയാനും കുറഞ്ഞു പോയ ഈമാനെ വർധിപ്പിക്കാനും അല്ലാഹുവിലേക്ക് കൂടുതൽ അടിക്കാനും കിട്ടുന്ന മഹത്തായ അവസരം.

വിശ്വാസികൾക്ക് നാഥൻ നൽകിയ രക്ഷമാർഗമാണ് റമദാൻ. അവനിലേക്ക് മടങ്ങുവാൻ, ബാക്കിയുള്ള ജീവിതത്തിലേക്ക് ആത്മാർത്ഥമായ മനസ്സുമായി കടന്നുച്ചെല്ലാനുള്ള ഊർജം നിറക്കാൻ, തന്നിലേക്കും ചുറ്റുമുള്ളവരിലേക്കും നന്മ പകരാൻ, ദാനധർമങ്ങളുടെ ഭാഗവാക്കാവാൻ ലഭിച്ച അവസരം.

ലൈലത്തുൽ ഖദ്രിന്റെ അവസാന പത്തും വിട പറയുമ്പോൾ നോമ്പുകാലം നൽകിയ ചൈതന്യയത്തോടെ ഇനി തക്ബീർ ധ്വനികൾ മുഴങ്ങുന്ന ഈദ് ഗാഹിലേക്ക്…

പള്ളികളിൽ നിന്നുയരുന്ന ഈരടികൾ ഏറ്റു ചൊല്ലിക്കൊണ്ട് ഈദ് ഗാഹുകളിലേക്ക് എത്തുന്ന ഓരോ വിശ്വസിക്കും ഇത് സൗഹൃദം പുതുക്കാൻ കൂടെയുള്ള സമയമാണ്.

പെരുന്നാൾ ഓരോ മുസ്ലിമിനും അത്ര മേൽ പ്രിയപ്പെട്ടതാണ്.

പല ഗന്ധങ്ങളുടെ സമ്മിശ്രമാണ് പെരുന്നാൾ എന്ന് തോന്നിയിട്ടുണ്ട്. മൈലാഞ്ചി ചുവപ്പിന്റെ,

പുതു വസ്ത്രത്തിന്റെ,

അത്തറിന്റെ,

പായസത്തിന്റെ,

ബിരിയാണിയുടെ

അങ്ങനെയങ്ങനെ പല മണങ്ങൾ.

പള്ളികളിൽ നിന്നുയരുന്ന ഈരടികൾ ഏറ്റു ചൊല്ലിക്കൊണ്ട് ഈദ് ഗാഹുകളിലേക്ക് എത്തുന്ന ഓരോ വിശ്വസിക്കും ഇത് സൗഹൃദം പുതുക്കാൻ കൂടെയുള്ള സമയമാണ്.

ഇമ്പത്തോടെ കൂടുവാൻ കുടുംബത്തിൽ എല്ലാവർക്കും ലഭിക്കുന്ന അവസരം.തിരിഞ്ഞുനോക്കാൻ സമയമില്ലാത്ത തിരക്കുകളിൽ നിന്നൊരിടവേളയെടുത്ത് തലമുറകൾ ഒരുമിക്കുന്നു.നോവുകളെല്ലാം പൂവുകളാവുന്നതും കാത്ത് കാതങ്ങൾ അകലെ കഴിയുന്ന പ്രവാസിക്ക് പെരുന്നാൾ വീടോർമയാണ്.

ഫിത്ർ സകാത്ത് നൽകി പെരുന്നാളിലേക്ക് പ്രവേശിക്കുന്നതിലൂടെ പരിഗണനയുടെ മഹത്തായ സന്ദേശം കൂടെ പങ്കു വെക്കുന്നു. ഒരു മാസമായി കൂടെ ഉണ്ടായിരുന്ന പ്രിയപ്പെട്ട വിരുന്നുകാരൻ മടങ്ങുമ്പോൾ ബാക്കി വെക്കുന്ന സമ്മാന പൊതിയാണ് പെരുന്നാൾ.

സൗഹൃദത്തിന്റെ, സഹോദര്യത്തിൻറെ, മാനുഷികതയുടെ

വിളംബരം. അലിഞ്ഞു തീരാത്ത ഒരു മധുരം പോലെ രസമുള്ള ഓർമയാവട്ടെ ഓരോ പെരുന്നാളും.

Leave a Reply

Your email address will not be published. Required fields are marked *