മാനേജ്മെന്റ് പഠനരംഗത്തെ രാജ്യത്തെ മുൻനിര സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളില്‍ (IIM) പോസ്റ്റ് ഗ്രാജ്വേറ്റ്, ഫെലോ/ഡോക്ടറേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പരീക്ഷയാണ് കോമണ്‍ അഡ്മിഷൻ ടെസ്റ്റ് (CAT).
അഹമ്മദാബാദ്, അമൃത്സര്‍, ബെംഗളൂരു, ബോധ്ഗയ, കൊല്‍ക്കത്ത, ഇന്ദോര്‍, ജമ്മു, കാഷിപുര്‍, കോഴിക്കോട്, ലഖ്നോ, നാഗ്പൂര്‍, മുംബൈ റായ്പുര്‍, റാഞ്ചി, റോഹ്ത്തക്, സാംബല്‍പൂര്‍, ഷില്ലോങ്, സിര്‍മോര്‍, തൃച്ചി, ഉദയ്പുര്‍, വിശാഖപട്ടണം എന്നീ 21 ഐ.ഐ.എമ്മുകളിലെ പി.ജി, ഡോക്ടറേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനാണ് ക്യാറ്റ് പ്രധാനമായും നടത്തപ്പെടുന്നത്. എന്നാല്‍ ക്യാറ്റ് സ്കോര്‍ പരിഗണിച്ചു പ്രവേശനം നല്‍കുന്ന മറ്റു സ്ഥാപനങ്ങളും രാജ്യത്തുണ്ട്. ഈ സ്ഥാപനങ്ങളുടെ പട്ടിക www.iimcat.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
പി.ജി തലത്തില്‍ വിവിധ സ്പെഷ്യലൈസേഷനോടു കൂടി എം.ബി.എ/ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ (PGP) എല്ലാ ഐ.ഐ.എമ്മുകളിലും ലഭ്യമാണ്. പ്രധാനപ്പെട്ട സ്പെഷ്യലൈസേഷനുകള്‍: അഗ്രിബിസിനസ് മാനേജ്മെന്റ്, അനലറ്റിക്സ്, ഡിജിറ്റല്‍ ബിസിനസ് അനലറ്റിക്സ്, ഫുഡ് & അഗ്രിബിസിനസ് മാനേജ്മെന്റ്, ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റ്, ടൂറിസം മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷൻ & ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്, സസ്റ്റെയിനബിള്‍ മാനേജ്മെന്റ്, ടൂറിസം & ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്.
എം.ബി.എ/ പി.ജി.പി പ്രോഗ്രാമുകള്‍ കൂടാതെ എം.എസ്.സി ഡേറ്റാ സയന്‍സ്, ഡേറ്റാ സയൻസ് & മാനേജ്മെന്റ്, എക്സിക്യൂട്ടീവ് എം.ബി.എ തുടങ്ങിയവയും കോഴിക്കോട് ഐ.ഐ.എമ്മില്‍ ബിസിനസ് ലീഡര്‍ഷിപ്പ്, ഫിനാൻസ്, ലിബറല്‍ സ്റ്റഡീസ് & മാനേജ്മെന്റ് എന്നീ പി.ജി പ്രോഗ്രാമുകളുമുണ്ട്.
യോഗ്യത: 50% മാര്‍ക്കോടെ (SC/STക്കാര്‍ക്ക് 45%) ഏതെങ്കിലും വിഷയത്തില്‍ ബാച്ച്ലര്‍ ബിരുദം/ തത്തുല്യം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമ വര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. CA/CS/CMA തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കാൻ പ്രായപരിധിയില്ല.
പരീക്ഷയുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറാണ്. മൂന്ന് വിഭാഗങ്ങളില്‍ നിന്നാണ് ചോദ്യങ്ങളുണ്ടാകുക. വെര്‍ബല്‍ എബിലിറ്റി & റീഡിംഗ് കോംപ്രഹൻഷൻ, ഡേറ്റാ ഇന്റര്‍പ്രെട്ടേഷൻ & ലോജിക്കല്‍ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍.
അപേക്ഷ സമര്‍പ്പിക്കാൻ www.iimcat.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഓരോ ഐ.ഐ.എമ്മിനും അവരുടേതായ പ്രവേശനരീതി ഉണ്ടാകും. ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിച്ച് പ്രവേശനരീതി മനസ്സിലാക്കുക.